അപ്പൂസ് കവിത
വാചാലൻ അപ്പൂസ്
പതിയെ മൊഴിയും കള്ളക്കഥകൾ,
പതിരില്ലാത്തൊരു ഭാവനകൾ!
ഇല്ലാത്ത ലോകം കാട്ടിത്തരും-
ഇല്ലാ കഥകൾ മെനയുന്നവൻ.
കാട്ടുപുരാണം മാറ്റി വരച്ചു,
നാട്ടുവിശേഷം ചാലിച്ചെടുത്തു,
കുബുദ്ധിയും തന്ത്രവും ഒത്തുചേർന്നാൽ-
അപ്പൂസിൻ വാക്കുകൾ വാപൊളികൾ !
Comments
Post a Comment