അപ്പൂസ് കുറുക്കന്റെ ലഹരി വിരുന്ന്

അപ്പൂസ് കുറുക്കന്റെ രാത്രികാല കഞ്ചാവ് വിരുന്ന്

പകലത്തെ ആ വലിയ പ്രസംഗമെല്ലാം കഴിഞ്ഞ് രാത്രിയായപ്പോൾ അപ്പൂസ് കുറുക്കൻ തന്റെ അടുത്ത കൂട്ടുകാരനായ മീർ കുറുക്കന്റെ ഗുഹയിലെത്തി.

 അവിടെ രണ്ടാളും കൂടി കഞ്ചാവ് വലിച്ചു പുക ഊതി വിട്ടു കൊണ്ട് ഇരിക്കുകയാണ്. ചുറ്റും പുകപടലങ്ങൾ ഉയരുന്നു. ആ ഒരു അവസ്ഥയിൽ അപ്പൂസ് മീർ കുറുക്കനോട് പതുക്കെ പറഞ്ഞു..

 "എടാമീറേ... പകലത്തെ എന്റെ പ്രസംഗം കേട്ട് ആ മണ്ടൻ മൃഗങ്ങളെല്ലാം വിശ്വസിച്ചിരിക്കുകയാണ്. ആ മണ്ടൻ കടുപ്പൻ വരെ ഞാൻ ലഹരി വിരുദ്ധ പോരാളിയാണെന്ന് കരുതിപ്പോയി! 

പക്ഷേ സത്യം പറഞ്ഞാൽ ഈ പുക ഇങ്ങനെ ഊതി ഊതി വിടുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ... അതൊരു പ്രത്യേക ലോകമാണ്. വനത്തിലെ നിയമങ്ങളും ട്രാഫിക്കും ഒന്നും അപ്പോൾ എന്റെ തലയിലില്ല!"

മീർ കുറുക്കൻ പുകയൂതിക്കൊണ്ട് ചിരിച്ചു: "നീ ഒരു ഒന്നൊന്നര ആൾ തന്നെ അപ്പൂസേ! പകൽ ട്രാഫിക് പോലീസും ലഹരി വിരുദ്ധനും, രാത്രി ലഹരിയുടെ രാജാവും!"

അപ്പൂസ് വീണ്ടും പുക ആഞ്ഞു വലിച്ച് ആകാശത്തേക്ക് ഊതി വിട്ടു കൊണ്ട് തുടർന്നു....

"ഇതിനെയാണ് മീറേ 'സ്ട്രാറ്റജി' എന്ന് പറയുന്നത്. കാട്ടിലെ മൃഗങ്ങൾ നമ്മളെ പേടിക്കുകയും ബഹുമാനിക്കുകയും വേണം, എന്നാൽ നമുക്ക് ഇഷ്ടമുള്ളത് ചെയ്യുകയും വേണം. പുകയൂതി വിടുമ്പോൾ എനിക്ക് പുതിയ പുതിയ 'ഇല്ലാ കഥകൾ' മെനയാൻ നല്ല ഐഡിയകൾ കിട്ടുന്നുണ്ട്!"

പക്ഷേ പാവം അപ്പൂസ് അറിഞ്ഞില്ല, ഗുഹയുടെ പുറത്ത് മീർ കുറുക്കന്റെ ഒരു കടം തീർക്കാനായി വന്ന കടുവ കടുപ്പൻ ഇതെല്ലാം കേട്ടു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. അപ്പൂസിന്റെ ഇരട്ടത്താപ്പ് പൊളിയാൻ ഇനി അധികം സമയമില്ല!

Comments

Popular posts from this blog

അപ്പൂസ് കുറുക്കൻ

അപ്പൂസ് കുറുക്കനും ലഹരി വിരുദ്ധ മുന്നണിയും