അപ്പൂസ് കുറുക്കൻ
പങ്കിലക്കാട്ടിലെ രാജാവായ സിംഹം ഒരിക്കൽ കാട്ടിൽ ഒരു കഥ പറയൽ മത്സരം നടത്താൻ തീരുമാനിച്ചു. ഏറ്റവും നല്ല കഥ പറയുന്നവർക്ക് വലിയൊരു സമ്മാനവും പ്രഖ്യാപിച്ചു.
ആദ്യമായി കഥ പറയുവാൻ വന്നത് കുരങ്ങൻ കുട്ടൂസ് ആയിരുന്നു...
കുട്ടൂസ് കുരങ്ങന്റെ കഥ:
കുരങ്ങൻ വന്ന് തന്റെ കയ്യിലിരുന്ന വാഴപ്പഴം കാണാതെ പോയതിനെക്കുറിച്ച് വളരെ തമാശരൂപേണ ഒരു കഥ പറഞ്ഞു. എല്ലാവരും ചിരിച്ചു മറിഞ്ഞു.
ആമയുടെ കഥ:
പതുക്കെ നടന്നു വന്ന ആമ, തന്റെ പൂർവ്വികർ മുയലിനെ തോൽപ്പിച്ച കഥയല്ല പറഞ്ഞത്; മറിച്ച് കാട്ടിലെ റോടുകളും പുഴകളും നമ്മോട് സംസാരിക്കുന്നതിനെക്കുറിച്ചുള്ള മനോഹരമായ ഒരു കുഞ്ഞു കഥയാണ് പറഞ്ഞത്.
അടുത്തത് കുറുക്കന്റെ കഥ:
പങ്കിലക്കാട്ടിലെ കഥ പറയൽ മത്സരത്തിൽ, എല്ലാവരും നല്ല കഥകൾ പറഞ്ഞപ്പോൾ അപ്പൂസ് കുറുക്കൻ മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചത്. അവൻ മറ്റുള്ളവരെക്കുറിച്ച് ഇല്ലാത്ത കഥകൾ ഉണ്ടാക്കി പറഞ്ഞു.
അപ്പൂസ് കുറുക്കൻ തന്റെ ഊഴം വന്നപ്പോൾ വളരെ ഗൗരവത്തിൽ പറഞ്ഞു.
"ഒരു ദിവസം ഞാൻ കാട്ടിലൂടെ നടക്കുമ്പോൾ കണ്ട കാഴ്ച! ഈ പാവം കുരങ്ങൻ താൻ മോഷ്ടിച്ച വാഴപ്പഴം കുഴിച്ചിടുകയായിരുന്നു. പിന്നെ ആമയോ, താൻ കണ്ട പ്രകൃതി സ്നേഹത്തിൽ ഒരു കള്ളത്തരമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, അവൻ സത്യത്തിൽ മടിയനാണ്, അതുകൊണ്ടാണ് പതുക്കെ നടക്കുന്നത്."
ഈ കഥ കേട്ട് കുരങ്ങനും ആമയും വളരെ സങ്കടപ്പെട്ടു. അവർക്കൊന്നും പറയാൻ സാധിച്ചില്ല. എന്നാൽ, മറ്റുള്ള മൃഗങ്ങൾ കുറുക്കന്റെ വാക്കുകൾ വിശ്വസിച്ചില്ല. അവർക്ക് കുരങ്ങന്റെയും ആമയുടെയും സ്വഭാവം നന്നായി അറിയാമായിരുന്നു.
ഒടുവിൽ രാജാവായ സിംഹം പറഞ്ഞു:
"ഒരു കഥയിൽ നുണകൾ ഉണ്ടാകാം, എന്നാൽ അത് മറ്റുള്ളവരെ വേദനിപ്പിക്കാനോ അല്ലെങ്കിൽ അവരുടെ സ്വഭാവത്തെ ചോദ്യം ചെയ്യാനോ ഉപയോഗിക്കാൻ പാടില്ല. അത് കഥ പറയൽ മത്സരത്തിന്റെ ലക്ഷ്യമല്ല."
അപ്പൂസ് കുറുക്കനുണ്ടോ വല്ല നാണവും മാനവും മാറ്റവും അവൻ പുതിയ കഥകൾ കൂവി കൊണ്ടേ ഇരുന്നു. മറ്റുള്ളവരെക്കുറിച്ച് നുണ പറയാൻ ശ്രമിച്ചത് തെറ്റാണെന്ന് അവൻ മനസ്സിലാക്കിയതെ ഇല്ലാ അവൻ പിടിച്ച മുയലിനു 4 കൊമ്പും 6 കാലും അവൻ കണ്ടതാണെന്ന് പറഞ്ഞു കൂവിക്കൊണ്ട് നടന്നു . കഥ പറയൽ മത്സരം ബാക്കി എല്ലാവർക്കും ഒരു പുതിയ പാഠം നൽകി.
മത്സരത്തിലെ ട്വിസ്റ്റ്:
ഒടുവിൽ വിധി പ്രഖ്യാപിക്കാൻ സമയമായപ്പോൾ, കഥയുടെ ഭംഗിയേക്കാൾ അത് മറ്റുള്ളവർക്ക് നൽകുന്ന സന്ദേശത്തിനാണ് പ്രാധാന്യമെന്ന് രാജാവ് പറഞ്ഞു. എല്ലാവരെയും രസിപ്പിച്ച കുരങ്ങനും, പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ച ആമയും സമ്മാനങ്ങൾ പങ്കിട്ടെടുത്തു എന്നാണ് കഥ.
Comments
Post a Comment